മെഡിസെപ് രണ്ടാംഘട്ടം-
സർക്കാർ തീരുമാനം സ്വാഗതാർഹം: എഫ്എസ്ഇടിഒ

മെഡിസെപ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം
തൃശൂര്‍
മെഡിസെപ് പദ്ധതിയുടെ രണ്ടാംഘട്ടം കൂടുതൽ ആനുകൂല്യങ്ങളോടെ നടപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എഫ്എസ്ഇടിഒ. സർക്കാർ തീരുമാനത്തെ അഭിവാദ്യം ചെയ്ത് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തി. കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. യു സലിൽ സംസാരിച്ചു. ഇരിങ്ങാലക്കുട താലൂക്കിന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, ചാലക്കുടി താലൂക്ക് ഓഫീസിനു മുന്നിൽ സംസ്ഥാന കമ്മിറ്റി ആംഗം ആർ എൽ സിന്ധു, തൃശൂർ താലൂക്ക് ഓഫീസിനു മുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി കൃഷ്ണകുമാർ, കോർപറേഷൻ ഓഫീസിനു മുന്നിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ പി അജിത്ത്, മെഡിക്കൽ കോളേജിനു മുന്നിൽ ജില്ലാ സെക്രട്ടറി ഡോ. കെ ആർ രാജീവ്, വടക്കാഞ്ചേരിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി രാജേഷ്, നാട്ടികയിൽ ജില്ലാ വൈസ് പ്രസിഡന്റ് വി വിമോദ്, കൊടുങ്ങല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ആനന്ദ്, ചാവക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എസ് ഗോകുൽ ദാസ്, കുന്നംകുളത്ത് കെജിഒഎ ജില്ലാ കമ്മിറ്റി അംഗം കെ ആർ ജ്യോതിരാജ്, പീച്ചിയിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഫിറോഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments