‘ജലമാണ് ജീവൻ' ജില്ലാതല ഉദ്ഘാടനം

ജലമാണ് ജീവൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവഹിക്കുന്നു
അളഗപ്പനഗർ
ജലമാണ് ജീവൻ ജനകീയ ക്യാമ്പയിന്റെ ഭാഗമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. അളഗപ്പനഗർ പഞ്ചായത്തിലെ വട്ടണാത്രയിൽ പുതുക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രന്റെ വീട്ടിലെ കിണറ്റിൽ ക്ലോറിനേഷൻ നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷനും വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി പ്രവർത്തിച്ച് നാലു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ കിണറുകളും വാട്ടർ ടാങ്കുകളും പൊതു ടാങ്കുകളും ക്ലോറിനെറ്റ് ചെയ്യും. സെപ്‌തംബർ– നവംബർ മാസത്തോടെ എല്ലാ ജലാശയങ്ങളും ശുദ്ധീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, പഞ്ചായത്ത് അംഗം കെ എ ഷൈലജ, നവകേരളം കർമപദ്ധതി ജില്ലാ കോ–ഓർഡിനേറ്റർ സി ദിദിക, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ പി സെറിൻ എന്നിവർ സംസാരിച്ചു.








0 comments