ഭിന്നശേഷി കുട്ടികൾക്കായി കെയർ ക്യാമ്പ്

എൻ കെ ജോർജ് സ്മൃതി ദിനവും കെയർ ക്യാമ്പ് നിപ്മർ ഓഡിറ്റോറിയത്തിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കല്ലേറ്റുംകര
എൻ കെ ജോർജിന്റെ ഓർമദിനത്തിൽ നിപ്മറിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച കെയർക്യാമ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്തു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ നൈസൺ, പഞ്ചായത്തംഗം മേരി ഐസക്ക്, ഡോ. നിമ്മി ജോസഫ് എന്നിവർ സംസാരിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾ എന്നിവർക്കായാണ് കെയർ ക്യാമ്പ് സംഘടിപ്പിച്ചത്. ഒക്യൂപേഷണൽ തെറാപ്പി വിദ്യാർഥികൾ നിർമിച്ച സഹായക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.









0 comments