പ്രതിഷേധ പ്രകടനം

അഖിലേന്ത്യാ കിസാൻ സഭ മാള മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാള ടൗണിൽ നടത്തിയ പൊതുയോഗം
മാള
രാസവള വിലവർധനവ് പിൻവലിക്കണമെന്നും വെട്ടിക്കുറച്ച വളം സബ്സിഡി പുനഃസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി എഫ് ജോൺസൺ അധ്യക്ഷനായി. വി എം വത്സൻ, സുരേഷ് കൊച്ചേരി, കെ വി പ്രദീപ്കുമാർ, സി എൻ സുധാർജുനൻ, വിഎസ് ഗോപാലകൃഷ്ണൻ, എം കെ ബാബു എന്നിവർ സംസാരിച്ചു.









0 comments