ടോൾ: സമരങ്ങളും കലക്ടറുടെ 
റിപ്പോർട്ടും ഫലം കണ്ടു

paliyekkara toll plaza

file picture

വെബ് ഡെസ്ക്

Published on Aug 07, 2025, 01:08 AM | 1 min read

തൃശൂർ

ദേശീയപാത തകർച്ചക്കെതിരെ എൻഎച്ച്​എക്കെതിരെയും നിർമാണ കമ്പനിക്കെതിരായും നടന്ന ജനകീയ സമരങ്ങളും കലക്ടറുടെ റിപ്പോര്‍ട്ടും നിയമപോരാട്ടങ്ങളും ഫലം കണ്ടു. മണ്ണുത്തി – ഇടപ്പള്ളിപാതയിൽ ഒരു മാസം ടോൾ ഹൈക്കോടതി മരവിപ്പിച്ചു. പാതയിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്​, സിപിഐ എം, ഡിവൈഎഫ്​ഐ തുടങ്ങീ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും മാർച്ച്​ നടത്തിയിരുന്നു. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലും സമരങ്ങൾ നടത്തി. കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റിയും ജനപ്രതിനിധികളും റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമടക്കം പാത പരിശോധിച്ചിരുന്നു. ഹൈക്കോടതി നിർദേശിച്ച റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച്​ കൃത്യമായ റിപ്പോർട്ട്​ സമർപ്പിച്ചു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ദേശീയപാത അതോറിറ്റി അടിപ്പാതകളുടെ നിർമാണം ആരംഭിച്ചതെന്നും പണികൾക്ക്​ വേഗതയില്ലെന്നും ഗതാഗതം താറുമാറാണെന്നും റിപ്പോർട്ടിലുണ്ട്​. ഇതെല്ലാം ഹൈക്കോടതി വിധിക്ക്​ നിർണായകമായി



deshabhimani section

Related News

View More
0 comments
Sort by

Home