നാലമ്പല തീർഥാടനത്തിന് തുടക്കം

നാലമ്പല തീർഥാടനത്തിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ തിരക്ക്
നാട്ടിക
നാലമ്പല തീർഥാടനത്തിന് തുടക്കമിട്ട് -തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് വ്യാഴാഴ്ച പുലർച്ചെ മുതൽ തീർഥാടകർ ഒഴുകിയെത്തി. ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമ ക്ഷേത്രമായ തൃപ്രയാറിൽ ആയിരക്കണക്കിന് വിശ്വാസികളാണ് കർക്കടകം ഒന്നിന് എത്തിയത്. പുലർച്ചെ 3.30 ന് നടതുറന്നപ്പോൾ മുതൽ വൻതിരക്കായിരുന്നു. പകൽ 11ന് ആരംഭിച്ച പ്രസാദ ഊട്ട് 3.30 വരെ നീണ്ടു. കർക്കടക മാസത്തിൽ നടത്തുന്ന മുറജപവും ക്ഷേത്രത്തിൽ വ്യാഴാഴ്ച ആരംഭിച്ചു. വൈകിട്ട് കർക്കടകത്തിലെ മുപ്പട്ട് വ്യാഴാഴ്ച കൊടിയമ്പുഴ ക്ഷേത്രത്തിൽ നിന്നുള്ള അമ്പും വില്ലും വരവും നിറമാല ചുറ്റുവിളക്കും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, മെമ്പർ കെ പി അജയൻ, ദേവസ്വം കമീഷണർ എസ് ആർ ഉദയകുമാർ, സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണർ കെ സുനിൽകുമാർ, അസി. കമീഷണർ എം മനോജ് കുമാർ, മാനേജർ മനോജ് കെ നായർ, ഉപദേശക സമിതി പ്രസിഡന്റ് രാജൻ പാറേക്കാട്ടിൽ, സനാധന ധർമശാല പ്രസിഡന്റ് മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.









0 comments