തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടി
വയോധികന് റോഡിൽ വീണ് പരിക്ക്

അരിമ്പൂർ
തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ വയോധികന് റോഡിൽ വീണ് പരിക്കേറ്റു. നാലാംകല്ലിലെ സ്റ്റൈലോ ടൈലേഴ്സ് ഉടമ വെളിയത്ത് വി വി കുട്ടനാണ് (70) പരിക്കേറ്റത്. വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് മടങ്ങിവരവേയാണ് നായ ഓടിച്ചത്. റോഡിൽ വീണ് കൈയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പകലാണ് സംഭവം. അതുവഴി വന്ന ബൈക്കിന്റെ ശബ്ദംകേട്ട് നായ ഓടിപ്പോയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. വലതു കൈ വിരൽ ഒടിഞ്ഞിട്ടുണ്ട്. കൈത്തണ്ടയ്ക്കും നേരിയ ക്ഷതമുണ്ട്.









0 comments