വികസന മുന്നേറ്റ ജാഥ സമാപിച്ചു

നെല്ലായി
സിപിഐ എം പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഞ്ചായത്ത് വികസന മുന്നേറ്റ കാൽനട ജാഥ സമാപിച്ചു. ആലത്തൂരിൽ ചേർന്ന സമാപന സമ്മേളനം സിപിഐ എം ജില്ലാകമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഇ കെ അനൂപ്, വൈസ് ക്യാപ്റ്റൻ കെ കെ രാമകൃഷ്ണൻ, മാനേജർ ടി ആർ ലാലു, പി ഡി നെൽസൻ, ബീന സുരേന്ദ്രൻ, കെ സി പ്രദീപ്, എ രാജീവ്, കെ രാജേഷ്, എം കെ അശോകൻ, അശോകൻ പന്തല്ലൂർ എന്നിവർ സംസാരിച്ചു. 23ന് നന്തിക്കരയിൽ ചേരുന്ന വികസന സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.









0 comments