മഹാത്മ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം

...
വെബ് ഡെസ്ക്

Published on Sep 05, 2025, 12:15 AM | 1 min read


മാള

കേരള പുലയർ മഹാസഭ മാള യൂണിയൻ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 162–-ാം ജയന്തി അവിട്ടാഘോഷം ശനിയാഴ്‌ച മാളയിൽ നടക്കും. മാള പഞ്ചായത്ത് സ്റ്റേഡിയത്തിൽനിന്ന് ഘോഷയാത്ര ആരംഭിച്ച് ടൗണിൽ സാംസ്‌കാരിക സമ്മേളനത്തോടെ സമാപിക്കും. എഴുത്തുകാരൻ അമൽ സി രാജൻ ഉദ്ഘാടനം ചെയ്യും. അനുസ്മരണ പ്രഭാഷണം ഡോ. ബിന്ദു ശർമിള നിർവഹിക്കും. ചടങ്ങിൽ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവ് മേജർ ജനറൽ പി ഡിഷീനയെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ വി കെ ബാബു, സെക്രട്ടറി വിഎസ് ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം ശാന്ത ഗോപാലൻ, യൂണിയൻ കമ്മിറ്റി അംഗം വി എസ് ആശുദോഷ്, മോഹനൻ ആമക്കുഴി എന്നിവർ അറിയിച്ചു. ചാലക്കുടി കെപിഎംഎസ് നേതൃത്വത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ ശനിയാഴ്‌ച മഹാത്മ അയ്യങ്കാളി അവിട്ട ദിനാഘോഷം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവിട്ടം ദിനത്തിൽ രാവിലെ പുഷ്‌പാർച്ചനയും മധുര പലഹാര വിതരണവും നടത്തും. വൈകിട്ട് 3.30 ന് ചാലക്കുടി നോർത്ത് ബസ് സ്‌റ്റാൻഡ്‌ പരിസരത്തുനിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ തയ്യാറാക്കിയ അയ്യങ്കാളി നഗറിൽ സമാപിക്കും. അനുസ്‌മരണ സമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ മുഖ്യാതിഥിയാകും. പ്രൊഫ. കുസുമം ജോസഫ് അനുസ്‌മരണ പ്രഭാഷണം നടത്തും. കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ സന്ദേശം നൽകും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. പി എൻ സുരൻ, ജനറൽ കെ പി സുബ്രൻ, സുബിത സുനിൽ, കെ വി ഉണ്ണികൃഷ്ണൻ, കെ എസ് രാജു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home