‘ബകരി ബാങ്ക്’ പദ്ധതി: രണ്ടാംഘട്ടത്തിന് തുടക്കം

പുത്തൻചിറ ഗവ. വിഎച്ച്എസ്എസിലെ ‘ബകരി ബാങ്ക്’ പദ്ധതി വി എൻ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പുത്തൻചിറ
ഗവ. വിഎച്ച്എസ്എസിലൈ വിഎച്ച്എസ്ഇ വിഭാഗത്തിലെ എൻഎസ്എസ് യൂണിറ്റിന്റെ ‘ബകരി ബാങ്ക്’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവത്തനത്തിന് തുടക്കമായി. ഒന്നാംവർഷ വിഎച്ച്എസ്ഇ വിദ്യാർഥി കെ സി അഭിഷേകിന് ആട്ടിൻകുട്ടിയെ നൽകി പഞ്ചായത്തംഗം വി എൻ രാജേഷ് ഉദ്‌ഘാടനം ചെയ്തു. ഒരു വിദ്യാർഥിക്ക് ആട്ടിൻകുട്ടിയെ നൽകുകയും അതിന്റെ കുഞ്ഞിനെ തിരികെ വാങ്ങി മറ്റൊരു വിദ്യാർഥിക്ക് നൽകുകയും ചെയ്യുന്ന രീതിയാണ് ബകരി ബാങ്ക് പദ്ധതി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ പി മാർട്ടിൻ, എച്ച്എസ്എസ് പ്രിൻസിപ്പൽ റെഞ്ചിൻ ജെ പ്ലാക്കൽ, ടി വി ബിന്ദു, പിടിഎ പ്രസിഡന്റ് ടി എസ് ഷാജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ജി സിന്ധു, പി സി മിഷ, ആർ എ നവാബ്, വി എസ് ശ്രീകല, കെ വി സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.








0 comments