വോട്ടവകാശം അട്ടിമറിക്കൽ
സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ബഹുജന മാർച്ച്

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫീസിലേക്ക് സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി നടത്തിയ മാർച്ച്
തൃശൂർ
വോട്ടവകാശത്തെ ഭരണഘടനാ വിരുദ്ധമായി അട്ടിമറിച്ചതിനെതിരെയും കന്യാസ്‌ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ മൗനം പാലിച്ച നിലപാടിലും പ്രതിഷേധിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഐ എം നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. തൃശൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കാളിയായി. ഓഫീസ് പരിസരത്ത് റോഡിൽ ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാനുള്ള പ്രവർത്തകരുടെ ശ്രമം ചെറിയ സംഘർഷത്തിനിടയാക്കി. ഓഫീസിന്റെ ദിശാ ബോർഡിൽ പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ മാർച്ച് ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി അനൂപ് ഡേവീസ് കാട അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ജില്ലാ കമ്മിറ്റിയംഗം, കെ രവീന്ദ്രൻ ഗ്രീഷ്‌മ അജയഘോഷ്, വിൽവട്ടം ലോക്കൽ സെക്രട്ടറി ടി ആർ ഹിരൺ,എന്നിവർ സംസാരിച്ചു. ചേറൂർ പള്ളിമൂല സെന്ററിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകരെത്തിയത്.









0 comments