പരുന്ത്‌പാറയിൽ കാട്ടാന ശല്യം രൂക്ഷം

പരുന്ത്പാറയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷി
വരന്തരപ്പിള്ളി
ഇഞ്ചക്കുണ്ട് പരുന്ത്പാറ ഭാഗത്ത് കാട്ടാനകൾ ഭീതി വിതയ്ക്കുന്നു. ഏതാനും ദിവസങ്ങളായി മൂന്ന് കാട്ടാനകളാണ് ഈ ഭാഗത്ത് വനത്തിൽ തമ്പടിച്ചത്. നൂറോളം വാഴകളും തെങ്ങും റബറും കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാട്ടാനകൾ പരുന്തുപാറയിൽ റോഡിൽ ഇറങ്ങി. തുടർന്ന് രണ്ട് മണിക്കൂറോളം റോഡ് അടച്ചിട്ടു. കാട്ടാന നാട്ടിലിറങ്ങുന്നത് തടയാൻ വനപാലകർ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments