പുരസ്‌കാര നിറവിൽ കൊടകര കുടുംബാരോഗ്യ കേന്ദ്രം

കൊടകര കുടുംബാരോഗ്യ കേന്ദ്രം
പുതുക്കാട്
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്) പുരസ്‌കാര നിറവിൽ വീണ്ടും കൊടകര കുടുംബാരോഗ്യ കേന്ദ്രം. ഗുണനിലവാരം, സേവനങ്ങൾ, രോഗികളുടെ അവകാശം, ശുചിത്വം എന്നിവയിൽ ഉന്നത നിലവാരം പുലർത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ഗവ. ആശുപത്രികൾക്കും നൽകുന്നതാണ് എൻക്യുഎഎസ് പുരസ്‌കാരം. സംസ്ഥാനത്ത് ഏഴ് സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇത്തവണ ഈ പുരസ്‌കാരം ലഭിച്ചത്. മൂന്ന് വർഷമാണ് കാലാവധി. 2021ലും കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിന് ഈ അംഗീകാരം ലഭിച്ചിരുന്നു. സമാനരീതിയിൽ സംസ്ഥാന സർക്കാർ നൽകുന്ന കാഷ് അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽസ് പുരസ്‌കാരവും 2021ൽ ലഭിച്ചിരുന്നു. അഞ്ച് വർഷമാണ് ഈ പുരസ്‌കാരത്തിന്റെ കാലാവധി. ശുചിത്വം, പരിസ്ഥിതി ശുചിത്വം, രോഗികൾക്ക് നൽകുന്ന സൗകര്യങ്ങൾ, സുസ്ഥിരത തുടങ്ങിയവയിൽ ഉന്നത നിലവാരം പുലർത്തുന്നവയ്ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കായകൽപ്പ ഗുണനിലവാര പുരസ്‌കാരവും 2023ൽ ആശുപത്രിയെ തേടിയെത്തി. ഈ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മികവിലാണ് കൊടകര പഞ്ചായത്ത് 2022–-23 വർഷത്തെ ആർദ്ര കേരളം പുരസ്‌കാരത്തിൽ ജില്ലയിൽ മൂന്നാംസ്ഥാനം കൈവരിച്ചത്. അമ്പിളി സോമൻ പ്രസിഡന്റായ എൽഡിഎഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഡോ. സി വി ജയനന്ദനാണ് ആശുപത്രി സൂപ്രണ്ട്.









0 comments