കുടിവെള്ള പദ്ധതി സമർപ്പിച്ചു

പെരുമ്പിലാവ് നഗർ കുടിവെള്ള പദ്ധതി എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം
കടവല്ലൂർ പഞ്ചായത്ത് പെരുമ്പിലാവ് നഗർ കുടിവെള്ള പദ്ധതി എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി എ ഫൗസിയ, ജില്ലാ പഞ്ചായത്തംഗം പത്മ വേണുഗോപാൽ, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ധർമൻ, പഞ്ചായത്ത് സെക്രട്ടറി കെ ആർ രേഖ എന്നിവർ സംസാരിച്ചു. എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇതോടെ വാർഡ് 14 ലെ 27 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.









0 comments