ടോളില്ലാതെ വണ്ടികൾ ഓടിത്തുടങ്ങി

പാലിയേക്കര
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തി. ബുധനാഴ്ച പകൽ 12 30ന് കോടതി ഉത്തരവ് നടപ്പാക്കി. ടോൾ ബൂത്തുകളിലെ ബാരിക്കേഡുകൾ മാറ്റിവെച്ച് വാഹനങ്ങൾ കടത്തിവിട്ടു. ഫാസ്ടാഗ് സംവിധാനം ഓഫ് ചെയ്തു. ഇതോടെ വാഹനയാത്രക്കാർക്ക് ആഹ്ളാദമായി. രാഷ്ട്രീയ പാർടി പ്രവർത്തകരും യുവജന സംഘടനാ പ്രവർത്തകരും ടോൾപ്ലാസയിലത്തി വാഹനയാത്രികർക്ക് മധുരം വിതരണം ചെയ്തു. ദേശീയപാതയിലെ ഗതാഗതക്കുരുക്കും അടിപ്പാത നിർമാണവും മൂലം യാത്രക്കാർ ദുരിതമനുഭവിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടോൾ പിരിവ് നിർത്തിവെച്ചതിലൂടെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഗുണകരമായത്.









0 comments