നഗരസഭ അനക്സ് കെട്ടിടത്തിന് സാങ്കേതിക അനുമതി

കുന്നംകുളം നഗരസഭ അനക്സ് കെട്ടിടത്തിന്റെ രൂപരേഖ
കുന്നംകുളം
ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കുന്നംകുളം നഗരസഭയുടെ അനക്സ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. എ സി മൊയ്തീന്‍ എംഎല്‍എയുടെ 2023-–24 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്ന് 2.20 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ടെൻഡര്‍ നടപടികള്‍ ഉടന്‍ ആരംഭിച്ച് 6 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. 3 നിലകളിലായി 9392 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന അനക്സില്‍ ബേസ്മെന്റ് ഫ്ലോര്‍, ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില എന്നിങ്ങനെയാണ് ഒരുക്കുക. ലിഫ്റ്റ് സൗകര്യവും ഉണ്ടാകും. ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലുമായി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കും. മനോഹരവും വിശാലവുമായ പാര്‍ക്കിങ് സംവിധാനം, ഫ്രണ്ട് ഓഫീസ് എന്നിവയും അനക്സില്‍ ഉണ്ടാകും.









0 comments