ബുദ്ധിമുട്ടി ഗുണഭോക്താക്കൾ
പൊയ്യ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കുന്നെന്ന് പരാതി

സഹായധനം ലഭിക്കാത്തതിനാൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ കുടിലിൽ കഴിയുന്ന മാള പള്ളിപ്പുറം സ്വദേശി കാഞ്ഞുതറ റോസി
പൊയ്യ
പൊയ്യ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കുന്നതായി പരാതി. ലൈഫ് മിഷൻ പട്ടികയിൽപ്പെട്ട ഗുണഭോക്താക്കളെ നിർബന്ധപൂർവം പ്രധാനമന്ത്രി ആവാസ് യോജനപദ്ധതിയിൽ എഗ്രിമെന്റ് ഒപ്പിടിപ്പിച്ചതായും അഞ്ചുമാസം കഴിഞ്ഞിട്ടും സഹായധനം ലഭ്യമാക്കാതെ ഗുണഭോതാക്കളെ ബുദ്ധിമുട്ടിച്ചുവെന്നുമാണ് പരാതി. പഞ്ചായത്തിലെ 21 പേർ ലൈഫ് മിഷൻ ലിസ്റ്റിലുള്ളവരാണ്. വീടില്ലാത്തവർ ദിവസേന പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുന്ന സ്ഥിതിയാണ് ഇപ്പോൾ. ലൈഫ് മിഷൻ പദ്ധതി ദുർബലപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെയാണ് അട്ടിമറിയെന്ന് അക്ഷേപമുയർന്നിട്ടുണ്ട്. ഗുണഭോക്താക്കളെ പിഎംഎവൈയിൽ എഗ്രിമെന്റ് ചെയ്യിപ്പിച്ചത്തിനു പുറകിൽ ഗൂഢ ലക്ഷ്യമുണ്ടെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന നടപടിക്കെതിരെയും ലൈഫ് പദ്ധതി ഇല്ലാതാക്കാനുള്ള നീക്കെതിരെയും സമര പരിപാടികൾ നടത്തുമെന്ന് സിപിഐ എം പഞ്ചായത്തംഗം എ എസ് വിജീഷ് പറഞ്ഞു.








0 comments