കബാലി വീണ്ടും റോഡിലിറങ്ങി

ഷോളയാര്‍ അമ്പലപ്പാറ ഡാം സൈറ്റിന് സമീപം റോഡിലേക്ക് മരം മുറിച്ചിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ച കബാലി
ചാലക്കുടി
കാട്ടുകൊമ്പന്‍ കബാലി വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തി. ബുധന്‍ രാവിലെ ഒന്പതോടെയാണ് ഷോളയാര്‍ അമ്പലപ്പാറ ഡാം സൈറ്റിന് സമീപം റോഡില്‍ നിലയുറപ്പിച്ചത്. മരം റോഡിലേക്ക് മറിച്ചിട്ടു. ഷോളയാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ വനത്തിലേക്ക് ഓടിച്ചുവിടാന്‍ ശ്രമം നടത്തിയെങ്കിലും റോഡില്‍ നിന്ന് മാറിയില്ല. രണ്ട് മണിക്കൂറോളം കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കിടന്നു. ഒരാഴ്ച മുമ്പും കബാലി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങളുള്ളതായും പറയുന്നു.









0 comments