പുഷ്‌പവതിക്ക് പിന്തുണ

ഗായിക പുഷ്‌പവതിക്ക് നേരെ അടൂർ ഗോപാലകൃഷ്‌ണൻ നടത്തിയ പരാമർശത്തിനെതിരെ തിരുവരങ്കത്ത് പാണനാർ മഹാസഭ തൃശൂരിൽ നടത്തിയ പ്രതിഷേധപ്രകടനം
തൃശൂർ
സംഗീത നാടക അക്കാദമി വൈസ് ചെയർമാനും ഗായികയുമായ പുഷ്‌പവതിക്കു നേരെ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് തിരുവരങ്കത്ത് പാണനാർ മഹാസഭ സംസ്ഥാന കമ്മിറ്റി തൃശൂരിൽ മാർച്ച് നടത്തി. മാർച്ചും യോഗവും സംസ്ഥാനപ്രസിഡന്റ് കെ ആർ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് മുരളി കേച്ചേരി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വാടാനാംകുറിശി, തങ്കമ്മ കുമാരൻ, പി എൻ സുരേഷ്‌ബാബു, ജിത പാത്രമംഗലം, രഞ്ജിത്ത് തട്ടകം, സുനേഷ് പുതുരുത്തി, രുഗ്‌മിണി ചാലിശേരി എന്നിവർ സംസാരിച്ചു.








0 comments