വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വോളിബോൾ ടൂർണമെന്റ് സിറിൾ സി വെള്ളൂർ ഉദ്ഘാടനം ചെയ്യുന്നു
തൃപ്രയാർ
ജില്ലയിലെ വോളിബോൾ താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വോളി ഫ്രൻഡ്സ് യുഎഇയും ലജൻഡ്സ് വോളി കേരളയും സംയുക്തമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ അർജുന അവാർഡ് ജേതാവ് സിറിൾ സി വെള്ളൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി കെ സരസ്വതി അധ്യക്ഷയായി. ഇന്റർനാഷണൽ വോളിബോൾതാരം ഗോപിദാസ് മുഖ്യാതിഥിയായി. കോച്ച് മുഹമ്മദ് സഗീർ ഹൈദ്രോസിനെ ചടങ്ങിൽ ആദരിച്ചു. റിയാസ് റഹ്മാൻ, പി സി രവി, സി കെ മധു, ടി വി മണികണ്ഠലാൽ, ഷിറാസ് കാവുങ്ങൽ എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ എൻകെഎഎസ്‌സി എടത്തിരുത്തി ജേതാക്കളായി. ന്യൂ വോളി മതിലകത്തിനാണ് രണ്ടാം സ്ഥാനം. ജേതാക്കൾക്ക് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, യൂണിവേഴ്സിറ്റി താരം നിയാസ് റഹ്മാൻ എന്നിവർ ചേർന്ന് സമ്മാന ദാനം നിർവഹിച്ചു.









0 comments