ഉൽപ്പന്നങ്ങൾ കയറ്റുമതിക്ക്
കാർഷിക സർവകലാശാലയിൽ പൊതു ഇൻക്യുബേഷൻ ഫെസിലിറ്റി

തൃശൂർ
കാർഷിക സർവകലാശാലയിൽ പൊതു ഇൻക്യുബേഷൻ ഫെസിലിറ്റി ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെ രാജൻ അധ്യക്ഷനാവും. അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മൂലധന നിക്ഷേപം നടത്താതെതന്നെ സംരംഭകത്വ ആശയങ്ങൾ പരീക്ഷിക്കുന്നതിനും ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനും കോമൺ ഇൻക്യുബേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഇൗ സൗകര്യം ഉപയോഗപ്പെടുത്തി നിർമിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും ചൊവ്വാഴ്‌ച തുടക്കം കുറിക്കും. വ്യവസായ വകുപ്പും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനും (കെ-ബിപ്പ്), കേരള കാർഷിക സർവകലാശാലയും സംയുക്തമായാണ് കേരളത്തിൽ പിഎംഎഫ്എം ഇ പദ്ധതി നടപ്പിലാക്കുന്നത്. 2.75 കോടി രൂപയാണ് വിഹിതം.









0 comments