അടിമുടി മാറി, 
ജനറൽ ആശുപത്രി

ബേൺ യൂണിറ്റ്‌

ബേൺ യൂണിറ്റ്‌

വെബ് ഡെസ്ക്

Published on Jul 03, 2025, 01:57 AM | 2 min read

തൃശൂർ

പഴയ പ്രസവാശുപത്രിയല്ല, ജനറൽ ആശുപത്രി അടിമുടി മാറി. അത്യാധുനിക ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭ്യം. സ്വകാര്യആശുപത്രികളിൽ ലക്ഷങ്ങൾ ചെലവാകുന്ന ശസ്‌ത്രക്രിയകൾക്ക്‌ ഉപകരണങ്ങളുടെ വിലയ്‌ക്ക്‌ പുറമെ 500 രൂപ മാത്രമാണ്‌ ചെലവ്‌. ഇൻഷുറൻസുണ്ടെങ്കിൽ എല്ലാം സൗജന്യം. ലാബ്‌, എക്‌സ്‌റേ, ഇസിജി ചെലവുകളും കുറവാണ്‌. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്‌റ്റി, ഓർത്തോ സർജറി, കാൽമുട്ട്‌ മാറ്റിവയ്‌ക്കൽ, കാൻസർ ശസ്‌ത്രക്രിയ എന്നിവയ്‌ക്കുള്ള സൗകര്യമുണ്ട്‌. ദിനംപ്രതി 2500 പേരാണ്‌ ഇവിടെ ചികിത്സ തേടിയെത്തുന്നത്‌. സംസ്ഥാനത്ത്‌ എൽഡിഎഫ്‌ സർക്കാരും കോർപറേഷനിൽ എൽഡിഎഫ്‌ ഭരണസമിതിയും അധികാരത്തിൽ വന്നശേഷം ജനറൽ ആശുപത്രിയിൽ നിരവധി നൂതന ചികിത്സാ സംവിധാനങ്ങളാണ്‌ ഏർപ്പെടുത്തിയത്‌. സ്വകാര്യ ലോബിക്കുവേണ്ടി സർക്കാർ ആശുപത്രികളെ തകർക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷവും മാധ്യമങ്ങളും കൺതുറന്ന്‌ കാണണം ഒമ്പതുവർഷത്തിനകം ഈ ആശുപത്രിയിൽ വന്ന മാറ്റങ്ങൾ. ചികിത്സാ 
വിഭാഗങ്ങൾ ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്‌, ഓർത്തോപീഡിക്‌സ്‌, ഇഎൻടി, ഡർമറ്റോളജി, സൈക്യാട്രി, ഒഫ്‌ത്താൽമോളജി, ഓങ്കോളജി, റെസ്‌പിറേറ്ററി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ, ഫൊറൻസിക്‌ മെഡിസിൻ, നെഫ്രോളജി ഒപി. വന്ധ്യത ചികിത്സാ 
ക്ലിനിക്‌ ഉടൻ കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്നവർക്ക്‌ സഹായകമായി വന്ധ്യത ചികിത്സാ ക്ലിനിക്‌ ഉടൻ തുറക്കും. എൻഎച്ച്‌എമ്മിൽനിന്നുള്ള ഡോക്ടറുടെ സേവനം ഇതിനായി ഉപയോഗിക്കും. ഹൃദ്രോഗ ചികിത്സക്ക്‌ കാത്ത്‌ലാബ്‌ കാർഡിയോളജി വിഭാഗത്തിൽ നിരവധി പേരാണ്‌ ചികിത്സ തേടിയെത്തുന്നത്‌. കാത്ത്‌ലാബിൽ 3400 പേർ ചികിത്സക്ക്‌ വിധേയരായി. കഴിഞ്ഞമാസം എഎസ്‌ഡി ഡിവൈസ്‌ ക്ലോഷർ ഉപയോഗിച്ച്‌ ഹൃദയ ശസ്‌ത്രക്രിയ നടത്തി. അതിസങ്കീർണ ശസ്‌ത്രക്രിയകൾക്കുള്ള നൂതന സൗകര്യങ്ങളും ഉടനൊരുക്കും. ഒപി ടിക്കറ്റിന്‌ 
വരിവേണ്ട ഒപി ടിക്കറ്റിന്‌ ടോക്കൺ സിസ്റ്റം നിലവിലുണ്ട്‌. ടോക്കണെടുത്തശേഷം കാത്തിരിക്കുന്നവർക്കായി ആവശ്യത്തിന്‌ കസേരകൾ. കൗണ്ടറിൽ ടോക്കൺ നമ്പർ തെളിയുമ്പോൾ കാണേണ്ട ഡോക്ടർക്കുള്ള ചീട്ട്‌ വാങ്ങാം. ഡോക്ടറെ കാണാനും വരിനിൽക്കേണ്ട സ്‌ക്രീനിൽ നമ്പർ തെളിയും. ഇ ഹെൽത്ത്‌ പദ്ധതിയും നടപ്പാക്കി. ഡോക്ടറെ കാണാൻ ഓൺലൈനായി ബുക്ക്‌ ചെയ്യാം. ഒപി, ഫാർമസി, ലാബ്‌ എന്നിവയെല്ലാം ടോക്കൺ സിസ്‌റ്റവുമായി ബന്ധിപ്പിച്ചു. പകൽ രണ്ടു മുതൽ രാത്രി എട്ടുവരെ ഈവനിങ് ഒപിയും പ്രവർത്തിക്കുന്നു. അത്യാഹിത വിഭാഗത്തിന്‌ പുറത്ത്‌ ഡോക്ടറും നേഴ്‌സും. രോഗികളെ പരിശോധിച്ച്‌ ഗുരുതരാവസ്ഥയിലുള്ളവർക്ക്‌ ഉടൻ ചികിത്സ നൽകുന്ന ട്രയേജ്‌ സംവിധാനവും നടപ്പാക്കി. ആശ്വാസമായി 
ഡയാലിസിസ്‌ യൂണിറ്റ്‌ വൃക്ക രോഗികൾക്ക്‌ ആശ്വാസമായി എട്ട്‌ ഡയാലിസിസ്‌ യൂണിറ്റുകളാണ്‌ ഇവിടെയുള്ളത്‌. നെഫ്രോളജി വിഭാഗത്തിന് കീഴിലുള്ള ഡയാലിസിസ്‌ യൂണിറ്റിൽ ഷിഫ്‌റ്റുകളിലാക്കി 24 മണിക്കൂറും ഡയാലിസിസ്‌ നടത്തും. മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നതനുസരിച്ച്‌ സൗജന്യ നിരക്കിലാണ്‌ ഡയാലിസിസ്‌ ചെയ്യുന്നത്‌. ജീവിതശൈലീ രോഗങ്ങൾക്കായി 360 ഡിഗ്രി എൻസിഡി ക്ലിനിക്‌, പല്ല്‌ ചികിത്സയ്‌ക്ക്‌ പോളി ദന്തൽ ക്ലിനിക്‌ എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്‌. മിൽക്‌ ബാങ്കും തുറക്കും. ആഴ്‌ചയിൽ ഒരിക്കൽ ട്രാൻസ്‌ജെൻഡർ ക്ലിനിക്കും തുറക്കും. കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹൃദയവാൽവ്‌ ക്ലിനിക്‌ ശനിയാഴ്‌ചകളിൽ പ്രവർത്തിക്കും. ഓട്ടോമാറ്റിക്‌ കാർ 
പാർക്കിങ്‌ സംവിധാനം ജനറൽ ആശുപത്രിയിൽ ഓട്ടോമാറ്റിക്‌ ഹൈഡ്രോളിക്‌ കാർ പാർക്കിങ് സംവിധാനം ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. ആറ്‌ നിലകളിലായി 12 കാറുകൾ പാർക്ക്‌ ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Home