കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി

കഞ്ചാവ് ചെടികൾ
വടക്കാഞ്ചേരി
കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം 4 കഞ്ചാവ് ചെടികൾ കണ്ടെത്തി. വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ജീൻ സൈമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. മൂന്നു മാസത്തോളം പ്രായമുള്ളവയാണ് ചെടികൾ. കടങ്ങോട് കുടുംബാരോഗ്യ കേന്ദ്രം മറയാക്കി കഞ്ചാവ് വിൽപ്പനയും നടക്കാറുണ്ടെന്നും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധശല്യമുണ്ടെന്നുമുള്ള പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും ഉടൻ പിടികൂടുമെന്നും ഇൻസ്പെക്ടർ സി ജീൻ സൈമൺ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം എസ് സജി, എം കെ ബിനു, പി പി കൃഷ്ണകുമാർ, കെ വി ഷാജി, പ്രിവന്റീവ് ഓഫീസർമാരായ ഇ ടി രാജേഷ്, അജീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.









0 comments