വൈദ്യുതി സുരക്ഷ ജാഗ്രതാ സമിതി രൂപീകരിച്ചു

പുതുക്കാട് മണ്ഡലം വൈദ്യുത സുരക്ഷാ - ജാഗ്രതാ സമിതി രൂപീകരണയോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽ എ സംസാരിക്കുന്നു
പുതുക്കാട്
വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ വിലയിരുത്തുന്നതിനും തുടർനടപടികൾക്കുമായി പുതുക്കാട് മണ്ഡലം വൈദ്യുതി സുരക്ഷാ ജാഗ്രതാ സമിതി രൂപീകരിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ചെയർമാനായും കെഎസ്ഇബി ചാലക്കുടി എക്സിക്യൂട്ടീവ് എൻജിനിയർ ഷീജ ജോസ് കൺവീനറുമായി രൂപീകരിച്ച സമിതിയിൽ മണ്ഡലത്തിലെ -ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളാകും. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ജാഗ്രതാ സമിതി നേതൃത്വം നൽകും.









0 comments