സ്നേഹതീരം ബീച്ചിന് സമീപം കടലേറ്റം
കംഫർട്ട് സ്റ്റേഷൻ തകർച്ചാ ഭീഷണിയിൽ

സ്നേഹതീരം ബീച്ചിന് സമീപമുണ്ടായ കടലേറ്റം
തളിക്കുളം
സ്നേഹതീരം ബീച്ചിന് സമീപം കടലേറ്റം. കുഴിപ്പൻ തിരമാലകൾ കരകവർന്നെടുക്കുന്നു. കംഫർട്ട് സ്റ്റേഷൻ അപകടാവസ്ഥയിൽ. നിരവധി മരങ്ങൾ കടപുഴകി വീണു. ശകതമായ മഴയിൽ സ്നേഹതീരത്തിന് വടക്ക് അറപ്പത്തോടിന് സമീപം വെള്ളക്കെട്ട്രൂപപ്പെട്ടു. സ്നേഹതീരത്തിന് തെക്ക് വശം ഏതാനും ദിവസങ്ങളായ കടക്ഷോപം രൂക്ഷമാണ്. കുഴിപ്പൻ തിരമാലകൾ കരയെടുക്കുന്ന പ്രതിഭാസം ആണ് ഇവിടെ. സുരക്ഷക്കായി വെച്ച് പിടിപ്പിച്ചിരുന്ന കാറ്റാടി മരം ഉൾപ്പെടെയുള്ള മരങ്ങളാണ് കടപുഴകി കടലിലേക്ക് വീണത്. സ്നേഹതീരം പാർക്കിൻ്റെ സംരക്ഷണത്തിനായി കടൽഭിത്തി നിർമ്മിച്ചിട്ടുണ്ടെങ്കിലും തെക്ക് ഭാഗത്ത് കംഫർട്ട് സ്റേഷന് സമീപം കടൽഭിത്തിയില്ല. ടൂറിസ്റ്റുകൾ വരുമ്പോൾ ഈ ഭാഗത്താണ് കടലിൽ ഇറങ്ങുന്നത്. ഇപ്പോൾ ഇവിടെ കടലിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ദിവസങ്ങൾക്ക് മുൻപാണ് വാടാനപ്പള്ളി ബീച്ച്, ഗണേശമംഗലം ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ കടലേറ്റം മൂലം വീടുകൾക്ക് നാശം സംഭവിച്ചത്.കടൽ പ്രക്ഷുബ്ദമായതിനാൽ മത്സ്യബന്ധനത്തിന് പോകാൻ മത്സ്യത്തൊഴിലാളികൾക്കും കഴിയുന്നില്ല. സ്നേഹതീരം ബീച്ചിന് സമീപം കടലേറ്റം. രൂക്ഷമായതിനെ തുടർന്ന് അപകടത്തിലായ കംഫർട്ട് സ്റ്റേഷന് സമീപത്തെ മരങ്ങൾ കടപുഴകി വീണപ്പോൾ









0 comments