ജില്ലാ നിക്ഷേപക സംഗമം

ജില്ലാതല നിക്ഷേപക സംഗമം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ജില്ലാതല നിക്ഷേപക സംഗമവും ബാങ്കേഴ്സ് മീറ്റും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി നിരവധി സ്വകാര്യ നിക്ഷേപവും തൊഴിലും സൃഷ്ടിക്കാനായെന്നും മന്ത്രി പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷീബ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി ആർ സിന്ധു, കെ എസ് എസ്ഐഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് എ മുളക്കൽ, ലീഡ് ബാങ്ക് മാനേജർ ഇ കെ അജയ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ജി പ്രണാപ്, കെ ആർ ബിന്ദു, കെ എ ജാസ്മിൻ എന്നിവർ സംസാരിച്ചു.








0 comments