ഡയാലിസിസ് – ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ

ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉൾപ്പെടെ മണ്ഡലത്തിൽ പൂർത്തിയാക്കിയ മൂന്ന് ആരോഗ്യ സേവനപദ്ധതികൾ വെള്ളിയാഴ്ച നാടിന് സമർപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. ജനറൽ ആശുപത്രിയിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാവും. പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒപി ബ്ലോക്കും കാറളം പഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ് സെന്ററും ഡയാലിസിസ് സെന്ററിനൊപ്പം മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 3,98,00,000 രൂപ ചെലവിട്ടാണ് ഡയാലിസിസ് കെട്ടിടം പണി തീർത്തത്. 1.28 കോടി രൂപയ്ക്കാണ് ഡയാലിസിസ് മെഷീനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചത്. 15.50 ലക്ഷം ചെലവിലാണ് പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ പി ബ്ലോക്ക് നവീകരിച്ചത് . ഏഴു ലക്ഷം ചെലവിലാണ് വെള്ളാനി സബ് സെന്റർ നവീകരിച്ചത്.









0 comments