"ഇലഞ്ഞികൾ പൂക്കുന്നിടം' പ്രകാശിപ്പിച്ചു

"ഇലഞ്ഞികൾ പൂക്കുന്നിടം" കവിതാ സമാഹാരം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മിനി മോൺസിക്ക് നൽകി പ്രകാശിപ്പിക്കുന്നു
കുന്നംകുളം
കുന്നംകുളം ബിസിജിഎച്ച് സ്കൂളിലെ അധ്യാപികയായ സരിത ഇട്ടൂപ്പിന്റെ ആദ്യത്തെ കവിതാ സമാഹാരം "ഇലഞ്ഞികൾ പൂക്കുന്നിടം" പ്രകാശിപ്പിച്ചു. കുന്നംകുളം ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം സുരേഷ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും നാടൻ പാട്ട് രചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വാർഡ് കൗൺസിലർ മിനി മോൺസിക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ബിസിജിഎച്ച്എസ് പ്രധാനാധ്യാപിക സിസ്റ്റർ സ്റ്റാർലിറ്റ് എസ്ഐസി അധ്യക്ഷയായി.കുന്നംകുളം റീഡേഴ്‌സ് ഫോറം കൺവീനർ വി സി ഗീവർഗീസ് പുസ്തക പരിചയം നടത്തി. മുകേഷ് ലാൽ, ഇ ആർ ജോഷി, ഫേസ് കുന്നംകുളം സെക്രട്ടറി സി മോഹനൻ, ദീപ ദേവസി, പ്രിൻസി പീറ്റർ, ജെനി വർഗീസ് എന്നിവർ സംസാരിച്ചു.









0 comments