ആളൂരിൽ ശുചിത്വ നിയമലംഘനം
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് പിഴ

ആളൂർ
ശുചിത്വം, മാലിന്യ സംസ്‌കരണം എന്നിവ ഉറപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ആളൂർ പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്‌തതിന് ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷന് പിഴ ചുമത്തി നോട്ടീസ് നൽകി. പഞ്ചായത്തിലെ ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, ബാർ ഹോട്ടലുകൾ, ലോഡ്‌ജുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ജൈവ – അജൈവ മാലിന്യ സംസ്‌കരണത്തിൽ വീഴ്ച പറ്റിയതും ഉപയോഗിച്ച വെള്ളം ജലാശയത്തിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങൾക്കും ഉൾപ്പെടെ 55000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. ജില്ലാ സ്ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, ആളൂർ പഞ്ചായത്ത് അസി. സെക്രട്ടറി പി എം ഗംഗേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെഎസ് രൂപ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ പിഴ അടയ്‌ക്കണമെന്നും എത്രയും പെട്ടെന്ന് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ശാസ്ത്രീയമായി മെച്ചപ്പെടുത്തണമെന്നും അധികൃതർ നിർദേശം നൽകി.









0 comments