കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ജില്ലാതല ഉദ്ഘാടനം

പീച്ചി
കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി 2025- – 26 സാമ്പത്തിക വർഷത്തെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. വിവിധ പദ്ധതികളുടെ ധനസഹായം എന്നിവ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി വിതരണം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ വി സജു, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ഉഷ മോഹനൻ, പഞ്ചായത്തംഗം ബാബു തോമസ്, അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ഡിപിഎം ദീപ, സതി പുഷ്പാകരൻ, മിനി ജോണി, പീച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക രേഖ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വിഷ വിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ലഭ്യത 10 ലക്ഷത്തോളം കുടുംബങ്ങളിൽ എത്തിക്കുന്നതിനും അതുവഴി ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീ ഫാം ലൈവ് ലി ഹുഡ് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രീ ന്യൂട്രി ഗാർഡൻ.









0 comments