അടിമാലിയിൽ രോഗികളെ വലച്ച് യൂത്ത് കോണ്‍ഗ്രസ് അക്രമം

യൂത്ത് കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെയും ജീവനക്കാരെയും തടഞ്ഞുവച്ചതിൽ പ്രതിഷേധിക്കുന്നു
അടിമാലി
അടിമാലി താലൂക്ക് ആശുപത്രിയിൽ യൂത്ത് കോൺഗ്രസിന്റെ അക്രമത്തെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ രോഗികൾ വലഞ്ഞു. അത്യാഹിത വിഭാഗവും മൈനർ ശസ്ത്രക്രിയ വിഭാഗവും പ്രവർത്തിക്കുന്ന ഭാഗത്താണ് അക്രമസമരവുമായി യൂത്ത് കോൺഗ്രസ് അഴിഞ്ഞാടിയത്. ജീവനക്കാരുടെ വിശ്രമ മുറിയിൽ അതിക്രമിച്ച് കയറിയ അക്രമികൾ ആശുപത്രി സൂപ്രണ്ടിനെയും ഡെപ്യൂട്ടി ഡിഎംഒയെയും തടഞ്ഞുവച്ചു. മറ്റ് ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ഭീഷണി മുഴക്കി. ഇതോടെ വലഞ്ഞ രോഗികൾ സമരക്കാർക്കെതിരെ രംഗത്തുവന്നു. തുടർന്ന് ജീവനക്കാരും പ്രതിഷേധിച്ചു. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ആശുപത്രി ഭരണനിർവഹണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ മറച്ചുവയ്ക്കാനാണ് യൂത്ത് കോൺഗ്രസ് സമരാഭാസവുമായി ഇറങ്ങിയത്. ശനി പകൽ 11 മുതൽ രണ്ട് മണിക്കൂറിലധികം ചികിത്സ തടസ്സപ്പെട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗികൾ ഉൾപ്പെടെ അനാവശ്യ സമരത്തെതുടർന്ന് ദുരിതത്തിലായി.









0 comments