ചാണ്ടി ഉമ്മൻ എംഎൽഎയെ അറസ്റ്റുചെയ്‌ത് നീക്കി
സാധാരണക്കാരെ വലച്ച് വഴിമുടക്കി പ്രതിഷേധം

തൊടുപുഴ
മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജനങ്ങളെ ദുരിതത്തിലാക്കി. മങ്ങാട്ടുകവല ബൈപ്പാസിൽനിന്ന് കാരിക്കോട് റോഡിലൂടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്. മാർച്ച് ഉദ്ഘാടനംചെയ്തശേഷം ചാണ്ടി ഉമ്മൻ എംഎൽഎ ബൈപ്പാസ് റോഡിൽ കുത്തിയിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. പ്രവർത്തകർ പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ഡിവൈഎസ്‌പി പി കെ സാബുവിന്റെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎയെ അടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്തു. പിന്നീട് ചാണ്ടി ഉമ്മനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.









0 comments