കാട്ടാനയെ അവശനിലയിൽ കണ്ടെത്തി

കുരിശുപാറ പ്ലാമലയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന
അടിമാലി
കുരിശുപാറ പ്ലാമലയിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. വനാതിർത്തിയിൽ വ്യാഴാഴ്ചയാണ് 40 വയസ് പ്രായമുള്ള പിടിയാനയെ കണ്ടെത്തിയത്. കാഴ്ചശക്തിയും കേൾവി കുറവുമുള്ള ആനയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡോക്ടർമാരുടെ സംഘമെത്തി പരിശോധന നടത്തുമെന്നും റേഞ്ച് ഓഫീസർ പി സി രാജൻ പറഞ്ഞു.









0 comments