കുട്ടിയാന 
പടുതാക്കുളത്തിൽ വീണു

Wild elephant

തുമ്പിപ്പാറകുടിയിൽ 
പടുതാകുളത്തിൽ വീണ ആന

വെബ് ഡെസ്ക്

Published on Jul 30, 2025, 12:00 AM | 1 min read

അടിമാലി

തുമ്പിപ്പാറകുടിയിൽ കുട്ടിയാന പടുതാക്കുളത്തിൽ വീണു. ചൊവ്വ രാവിലെയാണ് പ്രദേശത്തെ കൃഷിയിത്തിലെ കുളത്തിൽ കുട്ടിയാന വീണത്. ഏറെ നേരത്തെ പരിശ്രമത്തിന്ശേഷം തനിയെ കരക്ക് കയറിപ്പോയി. ആഴ്ചകളായി ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. നിരവധി കർഷകരുടെ കൃഷികൾ ഇതിനകം കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായിട്ടുള്ളത്. കുട്ടിയാനയോടൊപ്പം മറ്റ് ആനകളും ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home