ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടാനകൾ

പീരുമേട്ടിൽ പകൽസമയത്ത് തേയിലത്തോട്ടത്തിൽ എത്തിയ കാട്ടാന
പീരുമേട്
പീരുമേട് ടൗണിന് സമീപം ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടാനകൾ എത്തി. കല്ലാർ, ഓട്ടപ്പാലം തുടങ്ങിയ ജനവാസ മേഖലയിലാണ് വ്യാഴം പകൽ രണ്ടു കാട്ടാനകളെത്തിയത്. നാളുകളായി പീരുമേട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ പ്രദേശവാസികളുടെ കൃഷി നശിപ്പിക്കുന്നത് തുടർക്കഥയാകുന്നു ബുധൻ രാത്രിയും പതിവുപോലെ കാട്ടാനകൾ കൂട്ടമായി പ്രദേശത്തെത്തിയിരുന്നു. വ്യാഴം രാവിലെ ഏഴോടെ രണ്ട് കാട്ടാനകൾ കല്ലാർ പരുന്തുംപാറ സത്രം റോഡിന് 50 മീറ്റർ അടുത്തായി തേയില തോട്ടത്തിൽ എത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ആർആർടി സംഘം ആനകളെ കാട്ടിലേക്ക് തുരത്തിയോടിച്ചു.









0 comments