പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തും

ഇടുക്കി
അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് സർക്കാർ അനുമതിയായി. കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ സമർപ്പിച്ച നിർദേശത്തെതുടർന്നാണ് നടപടി. പ്രവൃത്തിക്കായി 9.73 കോടി രൂപയാണ് അനുവദിച്ചത്. വിവിധ സോണുകളിലായി ഭൂതല ജലസംഭരണി (ഗ്രൗണ്ട് ലെവൽ സ്റ്റോറേജ് റിസർവോയർ) നിർമാണം, വാട്ടർ പമ്പിങ് മെയിൻ പൈപ്പ് സ്ഥാപിക്കൽ, വാട്ടർ പമ്പ് സെറ്റുകൾ സ്ഥാപിക്കൽ, കമീഷനിങ് എന്നിവ നടക്കും. പദ്ധതി നടപ്പാകുന്നതോടെ അറക്കുളം പഞ്ചായത്തിലും വെള്ളിയാമറ്റത്തിന്റെ ഭാഗങ്ങളിലും ജലമെത്തിക്കാനാകും. കുളമാവ് ഡാമിൽനിന്നുള്ള ജലമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുക. ഇതിനായി കെഎസ്ഇബി ഫിൽറ്റർ ഹൗസിൽ 3.8 ലക്ഷം ലിറ്റർ ശേഷിയുള്ള സമ്പ് കം പമ്പ് ഹൗസ് സ്ഥാപിക്കും. എലപ്പള്ളിയിലും അശ്രാമത്തും അരലക്ഷം ലിറ്റർ ശേഷിയും പാതിപ്പള്ളിയിൽ 0.3 ലക്ഷം ലിറ്റർ ശേഷിയുമുള്ള സ്റ്റീൽ ടാങ്കുകളും സ്ഥാപിക്കും.









0 comments