വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വാഹന പ്രചാരണ ജാഥയ്ക്ക് കട്ടപ്പനയില്‍ നല്‍കിയ സ്വീകരണം കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം സി ബിജു ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒക്ടോബര്‍ മൂന്നുമുതല്‍ 20വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തുന്ന കുടിശ്ശിക നിവാരണ ക്യാമ്പിന് മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് എം സി ബിജു ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ്(സിഐടിയു) യൂണിയന്‍ കട്ടപ്പന ഏരിയ സെക്രട്ടറി ടി എം സുരേഷ്, എച്ച്എംടിഎ ജനറല്‍ സെക്രട്ടറി എം കെ ബാലചന്ദ്രന്‍, ട്രഷറര്‍ ലൂക്കാ ജോസഫ് എന്നിവര്‍ സംസാരിച്ചു.









0 comments