വാഹനങ്ങള്‍ തകര്‍ത്തതായി പരാതി

തൊടുപുഴ
പെരുമ്പള്ളിച്ചിറ കറുകയിൽ നിർത്തിയിട്ടിരുന്ന കാറും ചരക്ക് വാഹനവും സാമൂഹ്യ വിരുദ്ധർ തല്ലി തകർത്തതായി പരാതി. വാണിയംപുരയിൽ നാസർ സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണിത്. വെള്ളി രാത്രി പച്ചക്കറി കച്ചവടം കഴിഞ്ഞെത്തി വാഹനങ്ങൾ പാലമല പള്ളി ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്നു. ശനി രാവിലെയാണ് സംഭവം കണ്ടത്. ചരക്ക് വാഹനത്തിലുണ്ടായിരുന്ന 23,000 രൂപയും നഷ്‍ടമായിട്ടുണ്ട്. വീടുപണി നടക്കുന്നതിനാലാണ് വാഹനം പള്ളി ഗ്രൗണ്ടിൽ ഇടുന്നതെന്ന് നാസറിന്റെ ബന്ധുക്കൾ പറഞ്ഞു. ഇരു വാഹനത്തിന്റെയും നാല് ചക്രങ്ങൾ നശിപ്പിച്ചു. ചരക്കു വാഹനത്തിന്റെ മുൻവശത്തെ ചില്ലും തകർത്തിട്ടുണ്ട്. തൊടുപുഴ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്‍ച ഡോഗ് സ്‍ക്വാഡ് പരിശോധിച്ചേക്കും.









0 comments