ജില്ലാ സ്‍കൂള്‍ ശാസ്‍ത്രമേള ഇന്നുമുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 23, 2025, 12:15 AM | 1 min read

തൊടുപുഴ

ജില്ലാ സ്‍കൂള്‍ ശാ‍സ്‍ത്ര, ഗണിതശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് വ്യാഴാഴ്‍ച തുടക്കമാകും. ശാസ്‍ത്രബോധവും അറിവും പ്രായോഗികതലത്തില്‍ പരീക്ഷിക്കപ്പെടുന്ന വേദിയില്‍ പുത്തനാശയങ്ങളും കണ്ടുപിടിത്തങ്ങളും കാണാം. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്‍കൂളുകളിലായാണ് മത്സരങ്ങള്‍. 


ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ പി ജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലും ഗണിത ശാസ്‍ത്രമേള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‍കൂളിലും സാമൂഹ്യ ശാസ്ത്രമേള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‍കൂളിലും ഐടി മേള മുതലക്കോടം സെന്റ് ജോർജ് ഹൈസ്‍കൂളിലും നടക്കും. വിവിധ ഉപജില്ലകളില്‍നിന്ന് 2200ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. വ്യാഴം രാവിലെ 10ന് ഡോ. എ പി ജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. പ്രവൃത്തി പരിചയ മേള വെള്ളിയാഴ്‍ചയാണ്. ജില്ലയുടെയും സംസ്ഥാനത്തിന്റെയും പ്രത്യേകതകളുമായി ബന്ധപ്പെട്ടുള്ള ക്രിയാത്മക ആശയങ്ങള്‍ നാളേക്ക് കരുതാവുന്നതാകുമെന്നുറപ്പ്. മേള വെള്ളിയാഴ്‍ച സമാപിക്കും,



deshabhimani section

Related News

View More
0 comments
Sort by

Home