കുമളി റെയിൽപാത കേരള തമിഴ്നാട് അതിർത്തിയായ ലോവർ ക്യാമ്പ് വരെ നീട്ടണം

theni upavasam

തേനിയിൽ നടന്ന ഉപവാസം

വെബ് ഡെസ്ക്

Published on Jul 14, 2025, 12:00 AM | 1 min read

കുമളി
ദിണ്ടിഗൽ–- - കുമളി റെയിൽപാത കേരള തമിഴ്നാട് അതിർത്തിയായ ലോവർക്യാമ്പ് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് തേനി കേന്ദ്രമായി പ്രവർത്തിക്കുന്ന റെയിൽവേ സമരസമിതി തേനിയിൽ ഉപവാസം സംഘടിപ്പിച്ചു. ഉപവാസം സമരസമിതി ചെയർമാൻ ശങ്കർ നാരായണൻ ഉദ്ഘാടനം ചെയ്തു, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തേക്കടി ടൂറിസം കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഷിബു എം തോമസ്, മജോ കാര്യമുട്ടം, എ മുഹമ്മദ്‌ ഷാജി എന്നിവർ സംസാരിച്ചു.
ഇതേ ആവശ്യമുന്നയിച്ച് തുടർ സമരത്തിന്റെ ഭാഗമായി ജൂലൈ അവസാനം കുമളിയിൽ ജനപ്രതിനിധികളെയും, വിവിധ സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ച് ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home