റിസോര്‍ട്ടില്‍നിന്ന് താമസക്കാരന്റെ ലാപ്ടോപ്പും ഫോണും മോഷണം പോയി

മൂന്നാർ
റിസോർട്ടിൽ താമസിച്ച യുവാവിന്റെ ലാപ് ടോപ്പ്, മൊബൈൽ ഫോൺ, എടിഎം കാർഡ് എന്നിവ മോഷണം പോയി. തമിഴ്നാട് സ്വദേശി ജാഫർ സാദിക്കിന്റെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. പള്ളിവാസൽ മൂലക്കടയിലെ റിസോർട്ടിലായിരുന്നു താമസം. വെള്ളി രാവിലെ ആറ്റുകാട് വെള്ളച്ചാട്ടം കണ്ട് തിരികെ റിസോർട്ടിലെത്തിയപ്പോഴാണ് മുറി കുത്തിത്തുറന്ന നിലയിൽ കണ്ടത്. അന്വേഷണത്തിൽ കാർഡുകൾ ഉപയോഗിച്ച് എടിഎമ്മിൽനിന്നും 1,80,000 രൂപ പിൻവലിച്ചതായി കണ്ടെത്തി. യുവാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments