അടഞ്ഞുകിടന്ന വീട്ടില്‍ മോഷണം

കരിമണ്ണൂർ
വണ്ണപ്പുറം നാല്‍പതേക്കര്‍ ഭാഗത്ത് അടഞ്ഞുകിടന്ന വീട്ടില്‍ മോഷണം. ഇടച്ചിറയ്‍ക്കല്‍ ചന്ദ്രന്റെ വീട്ടില്‍നിന്ന് ഓട്, സ്റ്റീല്‍ പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് നഷ്ടമായത്. ചന്ദ്രനും ഭാര്യയും രണ്ടാഴ്ചയായി തൃശൂരില്‍ മകളുടെ വീട്ടിലായിരുന്നു. വെള്ളി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കാളിയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.









0 comments