ഇടവേളയ്ക്ക് ശേഷം പടയപ്പ

ദേവികുളം പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ പടയപ്പ
മൂന്നാർ
ഇടവേളയ്ക്ക് ശേഷം പടയപ്പ ജനവാസമേഖലയിലെത്തി. മാട്ടുപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ദേവികുളം പഞ്ചായത്ത് ഓഫീസീനു സമീപം വെള്ളി രാത്രി എട്ടോടെയാണ് പടയപ്പ എത്തിയത്. റോഡിലൂടെ നടന്നുവന്ന കാട്ടാന ആരെയും ഉപദവിച്ചില്ല. നിരവധി വാഹനങ്ങളും റോഡരുകിലുണ്ടായിരുന്നു. ആളുകൾ ബഹളംവച്ച് പടയപ്പയെ കാട്ടിലേക്ക് ഓടിച്ചു. ഒരാഴ്ച മുമ്പ് മറയൂർഭാഗത്ത് തമ്പടിച്ചു കഴിയുകയായിരുന്നു പടയപ്പ. മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽനിന്നും ഉപേക്ഷിച്ച പൈനാപ്പിളിന്റെ അവശിഷ്ടം ഭക്ഷിച്ചതിനുശേഷം റോഡിലൂടെ നടന്നെത്തുകയായിരുന്നു പടയപ്പ.









0 comments