അല്‍ അസ്ഹര്‍ ഡെന്റല്‍ കോളേജില്‍
അലൈന്‍ ക്ലിയര്‍ അലൈനര്‍ ലാബ് പ്രവര്‍ത്തനം ആരംഭിക്കും

തൊടുപുഴ
പല്ലുകള്‍ കമ്പിയിടാതെ നിരയൊപ്പിക്കാന്‍ നൂതന ചികിത്സാ രീതിയുമായി അല്‍ അസ്ഹര്‍ ഡെന്റല്‍ കോളേജില്‍ ‘അസ്ഹര്‍ അലൈന്‍ ക്ലിയര്‍ അലൈനര്‍ ലാബ്’ ഏഴിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10.30ന് അല്‍ അസ്ഹര്‍ ഡെന്റല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. വി എ അഫ്‌സല്‍ ഉദ്ഘാടനം ചെയ്യും. അല്‍ അസ്ഹര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ എം മിജാസ് അധ്യക്ഷനാകും. പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള സ്‌കാനിങ്, ഡിസൈനിങ് സംവിധാനം, ത്രീ ഡി മോഡല്‍ പ്രിന്റിങ്, ക്ലിയര്‍ അലൈനിങ് പ്രിന്റിങ് എന്നിവ നൂതന സംവിധാനങ്ങളോടെ നടത്തും.
നിരതെറ്റിയ പല്ലുകളെ ശരിയായ നിരയില്‍ കൊണ്ടുവരാൻ ഈ സംവിധാനം സഹായിക്കും. വാര്‍ത്താസമ്മേളനത്തില്‍ അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. കെ എം പൈജാസ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ജോസഫ്, ഓര്‍ത്തോഡോണ്ടിക്‌സ് വിഭാഗം മേധാവി ഡോ. ജോബി പൗലോസ്, അസിസ്‌റ്റന്റ് പ്രൊഫ. ഡോ. സഞ്ജയ് മേനോൻ, അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. അരുണ്‍ തോമസ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.









0 comments