സംഘാടകസമിതിയായി

ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 05, 2025, 12:15 AM | 1 min read

തൊടുപുഴ

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പേരുകൾ വായിക്കും. ഗാസ ഐക്യദാർഢ്യ സാംസകാരിക വേദി, ചിന്താരവി ഫ‍ൗണ്ടേഷൻ, ലൈബ്രറി ക‍ൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം, തൊടുപുഴ സാംസ്‌കാരിക വേദി, മുതലക്കോടം ജയ്‌ഹിന്ദ്‌ ലൈബ്രറി, കനൽ കലാവേദി, കെഎസ്‌ടിഎ കലാവേദി, സർഗ കലാവേദി, ശാസ്‌ത്ര സാഹിത്യപരിഷത്ത്‌, വനിതാ സാഹിതി തുടങ്ങിയ സംഘടനകൾ ചേർന്ന് 14ന്‌ തൊടുപുഴയിലാണ് പരിപാടി നടത്തുക. തൊടുപുഴ താലൂക്ക്‌ ലൈബ്രറി ഹാളിൽ സംഘാടകസമിതി രൂപീകരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ ഓൺലൈനായി പരിപാടി വിശദീകരിച്ചു. കെ ജയചന്ദ്രൻ അധ്യക്ഷനായി. കെ എം ബാബു, പി എം നാരായണൻ, അനുകുമാർ തൊടുപുഴ, സി എസ്‌ മഹേഷ്‌, പി ഡി രവീന്ദ്രൻ, തൊമ്മൻകുത്ത്‌ ജോയി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ജയചന്ദ്രൻ (രക്ഷാധികാരി), കെ എം ബാബു(ചെയർമാൻ), വി വി ഷാജി(ജനറൽ കൺവീനർ), എം പി ഷ‍ൗക്കത്തലി, പി ഡി രവീന്ദ്രൻ, സി എസ്‌ മഹേഷ്‌(വൈസ്‌ ചെയർമാന്മാർ), പി എം നാരായണൻ, തൊടുപുഴ കൃഷ്‌ണൻകുട്ടി, കെ ആർ അനിൽകുമാർ(ജോയിന്റ്‌ കൺവീനർമാർ). വിവിധ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home