സമരം താലൂക്ക് ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍: അഡ്വ. എ രാജ എംഎല്‍എ

അടിമാലി
അടിമാലി താലൂക്ക് ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ യൂത്ത് കോൺഗ്രസ് നടത്തിയ സമരാഭാസം അംഗീകരിക്കാൻ കഴിയില്ലെന്ന് അഡ്വ. എ രാജ എംഎൽഎ പറഞ്ഞു. ആശുപത്രി യുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ട് ഡോക്ടർമാരെയും ജീവനക്കാരെ മുറിയിൽ തടഞ്ഞുവച്ചവർക്കെതിരെ പൊലീസ് കേസെടുക്കണം. ചികിത്സ തേടിയെത്തിയ രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഡോക്ടറേയും ജീവനക്കാരേയും തടഞ്ഞുവച്ചതിലൂടെ ഉണ്ടായത്. നവജാത ശിശു മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ 14ന് നടന്ന സംഭവത്തിൽ ഇപ്പോൾ പ്രതിഷേധവുമായി വരുന്നതിൽ ഗൂഢലക്ഷ്യമുണ്ട്. അക്രമകാരികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആശുപത്രി സന്ദർശിച്ച് എംഎൽഎ പറഞ്ഞു.









0 comments