സാന്ത്വനത്തിന് കൈത്താങ്ങായി പുതുജോഡി

നവ വധൂവരന്മാർ സാന്ത്വനം പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകിയ സംഭാവന സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഏറ്റുവാങ്ങുന്നു
തൊടുപുഴ
വിവാഹവേദിയിൽ സാന്ത്വനം പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി 10000 രൂപ സംഭാവന നൽകി വധൂവരന്മാർ. കെജിഎൻഎ ജില്ലാ പ്രസിഡന്റ് കെ എച്ച് ഷൈലയുടെയും റസാക്കിന്റെയും മകൾ ഫാത്തിമയുടെയും കാഞ്ഞാർ മുണ്ടുപറന്പിൽ എം കെ സുലൈമാന്റെ മകൻ സലാഹിന്റെയും വിവാഹം കാരിക്കോട് നൈനാർ ജുമാമസ്‌ജിദ്ദിലാണ് നടന്നത്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ സാന്ത്വനം പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളായ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ടി ആർ സോമൻ, എൻ സദാനന്ദൻ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ രജനി, സംസ്ഥാന കമ്മിറ്റിയംഗം ഷീമോൾ ലാൽ എന്നിവരും എത്തിയിരുന്നു. വധൂവരന്മാർക്ക് ആശംസ അറിയിക്കാനെത്തിയപ്പോൾ സംഭാവന ഏൽപ്പിക്കാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു.









0 comments