സാന്ത്വനം അംഗത്വ വിതരണം തുടങ്ങി

സിപിഐ എം മുതലക്കോടം ലോക്കല്‍ കമ്മിറ്റി സമാഹരിച്ച സാന്ത്വനം ചാരിറ്റബിള്‍ ആൻഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അംഗത്വം അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സി വി വര്‍ഗീസ് ഏറ്റുവാങ്ങുന്നു

സ്വന്തം ലേഖകൻ
Published on Aug 25, 2025, 12:14 AM | 1 min read
തൊടുപുഴ
സിപിഐ എം മുതലക്കോടം ലോക്കൽ കമ്മിറ്റി സമാഹരിച്ച സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി അംഗത്വം അഡ്വൈസറി ബോർഡ് ചെയർമാൻ സി വി വർഗീസ് ഏറ്റുവാങ്ങി. സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗം സുമ ജോയി അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി വി ബി ജമാൽ അംഗത്വ ലിസ്റ്റും തുകയും കൈമാറി. ഏരിയ സെക്രട്ടറി ലിനു ജോസ്, സാന്ത്വനം സൊസൈറ്റി ഗവേണിങ് കമ്മിറ്റിയംഗം എം ജെ മാത്യു, ഏരിയ കമ്മിറ്റിയംഗങ്ങളായ ഷൗക്കത്താലി, എം എം റഷീദ് എന്നിവർ സംസാരിച്ചു
. കരിമണ്ണൂർ ഏരിയയിൽ സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അംഗത്വം ചേര്‍ക്കാൻ തുടങ്ങി. ഏരിയതല അംഗത്വ വിതരണം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉടുമ്പന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം സി പി ഹുസൈന് നൽകി ഉദ്‌ഘാടനംചെയ്‌തു









0 comments