സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും
നാടാകെ പടരാൻ സാന്ത്വനം


സ്വന്തം ലേഖകൻ
Published on Aug 26, 2025, 12:15 AM | 1 min read
ഇടുക്കി
ജില്ലയാകെ പടരാൻ സാന്ത്വനം ചാരിറ്റബിള്‍ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഒരുങ്ങി. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതലം ചൊവ്വ രാവിലെ 10ന് തങ്കമണി സഹകരണ ആശുപത്രി അങ്കണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. സൊസൈറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാൻ സി വി വര്‍ഗീസ് അധ്യക്ഷനാകും. 2022 ജൂലൈ മുതല്‍ സാന്ത്വന പരിചരണ രംഗത്തുള്ള സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സുമനസ്സുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് മണ്ഡലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കോ ഓര്‍ഡിനേഷൻ കമ്മിറ്റികളും 157 യൂണിറ്റുകളുമുണ്ട്. 500 വളന്റിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഓരോ മണ്ഡലത്തിലും മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റുകളുമുണ്ട്. ഇവയുടെ ഫ്ലാഗ്ഓഫും സൊസൈറ്റി നിര്‍മിച്ച രണ്ട് സ്നേഹവീടുകളുടെ താക്കോല്‍ കൈമാറ്റവും എം വി ഗോവിന്ദന്‍ നിര്‍വഹിക്കും. സൊസൈറ്റി ലൈഫ്‍ടൈം മെമ്പര്‍ഷിപ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രനും വളന്റിയര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് എം എം മണി എംഎല്‍എയും വിതരണംചെയ്യും. സൊസൈറ്റി ചെയര്‍മാന്‍ റോമിയോ സെബാസ്റ്റ്യന്‍, അഡ്വ. എ രാജ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തുടങ്ങിയവര്‍ സംസാരിക്കും.









0 comments