നെല്ലാനിപ്പടി–ആനകുത്തി റോഡിന് 40 ലക്ഷം രൂപ

കട്ടപ്പന
നഗരസഭ – പുളിയന്‍മല വാര്‍ഡിലെ നെല്ലാനിപ്പടി–ഏഴുമുക്ക് എസ് സി നഗർ–ആനകുത്തി റോഡ് നിര്‍മാണത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ അനുവദിച്ചു. രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിരവധി കുടുംബങ്ങളുടെ ആശ്രയമാണ്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്നു. പാതയുടെ കുറച്ചുഭാഗം നഗരസഭ കൗണ്‍സിലര്‍ സുധര്‍മ മോഹനന്‍ രണ്ടുതവണയായി അനുവദിച്ച 19 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് സുധര്‍മ മോഹനന്‍ പറഞ്ഞു.









0 comments